അഞ്ചരക്കണ്ടി
കണ്ണൂര്‍ നഗരത്തിന് പത്തൊന്‍പത് കിലോമീറ്റര്‍ തെക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന അഞ്ചരക്കണ്ടി പഞ്ചായത്ത് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജനത്തോട്ടത്തിന്റെ പേരില്‍ ലോകമെങ്ങുമറിയപ്പെടുന്നു. അഞ്ചുതറക്കണ്ടി എന്ന അഞ്ചുദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രദേശം ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി 1767 ല്‍ ഏറ്റെടുത്ത് കറപ്പത്തോട്ടം നിര്‍മ്മിച്ചതോടെയാണ് അഞ്ചരക്കണ്ടിക്ക് ചരിത്ര പ്രാധാന്യം കൈവന്നത്.1803 ല്‍ പഴശ്ശി രാജാവ് ബ്രിട്ടീഷുകാരില്‍ നിന്നും ഈ തോട്ടം പിടിച്ചെടുത്തിരുന്നു. പഴശ്ശിരാജാവിന്റെ മരണത്തോടെ തോട്ടം വീണ്ടും ബ്രിട്ടീഷുകാരുടേതായി മാറി. കസുഗന്ധവ്യഞ്ജന കയറ്റുമതിയിലൂടെ അഞ്ചരക്കണ്ടി അന്ന് അറിയപ്പെടുന്ന ഒരു വ്യാപാര കേന്ദ്രമായിരുന്നു. മതമൈത്രിയുടെ പ്രതീകമായ സിയാറത്തുങ്കര പള്ളിയും, നാലു ദൈവത്താര്‍മാരില്‍ പ്രധാനിയായ പടുവിലായി ദൈവത്താറും അഞ്ചരക്കണ്ടിയിലാണ്. ഇന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളേജ് സ്ഥിതിചെയ്യുന്നതും അഞ്ചരക്കണ്ടിയിലാണ്.






